കോതമംഗലം : കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ മാർച്ച് 31 തിങ്കളാഴ്ച കോതമംഗലത്ത് ഉപവാസ സമരം നടത്തും . ഉപവാസ സമരം കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആലുവ- മൂന്നാർ രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജന മുന്നേറ്റ യാത്രയിൽ പങ്കെടുത്ത ബിഷപ്പിനെതിരെ കേസെടുത്ത വനംവകുപ്പ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
വനം വകുപ്പ് ഓഫീസിന് മുന്നിൽ നടക്കുന്ന ഉപവാസ സമരത്തിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വ പി സി തോമസ് Ex . എംപി , എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ , സെക്രട്ടറി ജനറൽ അഡ്വ .ജോയ് എബ്രഹാം മുന്ന. എം പി, ഡെപ്യൂട്ടി ചെയർമാൻമാരായ ടി യു കുരുവിള , അഡ്വ . കെ ഫ്രാൻസിസ് ജോർജ് എംപി, അഡ്വ . തോമസ് ഉണ്ണിയാടാൻ , സംസ്ഥാന കോർഡിനേറ്റർ അബു ജോൺ ജോസഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് എം എൽ എ മാരായ എൽദോസ് കുന്നപ്പിള്ളി , മാത്യു കുഴൽനാടൻ എന്നിവർ ഉപവാസ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.ഉപവാസ സമരത്തിൻ്റെ സമാപന സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും.