ഡാളസ് : ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നു. സഭാ വക്താവാണ് അപകട വിവരം അറിയിച്ചത്.
Advertisements
ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയക്കായി ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയത്. ബിഷപ്പ് കെ പി യോഹന്നാനന്റെ പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.