ബിജെപിയ്ക്ക് എതിരായ പ്രതിരോധം : കോൺഗ്രസുമായുള്ള സഖ്യത്തിൽ മാറ്റമില്ലന്ന് സി പി എം പാർട്ടി കോൺഗ്രസ്

മധുര: ബിജെപിക്കെതിരായ വിശാലകൂട്ടായ്മയില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര, ജനാധിപത്യ കക്ഷികളുമായി സഹകരിക്കാമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം പാർട്ടി കോണ്‍ഗ്രസ്.ഇന്ത്യാബ്ലോക്കില്‍നിന്ന് സിപിഎം പിന്മാറുന്ന ചോദ്യമുദിക്കുന്നില്ലെന്ന് പാർട്ടി കോണ്‍ഗ്രസ് നടപടി വിശദീകരിക്കവെ, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു.

Advertisements

എന്നാല്‍, കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ വ്യക്തതവേണമെന്ന് കരട് രാഷ്ട്രീയപ്രമേയത്തിന്മേലുള്ള ചർച്ചയില്‍ ആവശ്യമുയർന്നു. കേരളത്തില്‍നിന്നുള്ള എം. അനില്‍കുമാറാണ് ഇക്കാര്യം ഉന്നയിച്ചത്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ആത്മാർഥതയില്ലെന്ന് ആൻഡമാൻ പ്രതിനിധി ഡി. അയ്യപ്പനും കുറ്റപ്പെടുത്തി. ഇന്ത്യാബ്ലോക്കിന് നേതൃത്വം നല്‍കുന്ന കക്ഷിയെന്നനിലയില്‍ കോണ്‍ഗ്രസില്‍നിന്ന് ഉത്തരവാദിത്വത്തോടെയുള്ള സമീപനമുണ്ടാകുന്നില്ലെന്ന് ഹരിയാണ, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളെ ഉദാഹരിച്ച്‌, കരട് പ്രമേയം അവതരിപ്പിക്കവേ പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട് വിമർശിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റവുംവലിയ പ്രതിപക്ഷകക്ഷിയെന്നനിലയില്‍ കോണ്‍ഗ്രസിന് ഇന്ത്യാബ്ലോക്കില്‍ പ്രധാന പങ്കുവഹിക്കാനുണ്ടെന്ന് വൃന്ദാ കാരാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി-ആർഎസ്‌എസ് സഖ്യത്തെ പരാജയപ്പെടുത്തേണ്ടത് ഏറ്റവും അനിവാര്യമാണ്. അതിനാണ് ഈ കൂട്ടായ്മ. അത് നിലനില്‍ക്കുമ്ബോള്‍ത്തന്നെ ഏതെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസുമായോ ഇന്ത്യാബ്ലോക്കിലെ മറ്റേതെങ്കിലും കക്ഷിയുമായോ രാഷ്ട്രീയമായി ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് തുടരും.അതേസമയം, ഹിന്ദുത്വവർഗീയതയ്ക്കെതിരേ സ്ഥിരതയാർന്ന പോരാട്ടത്തിന് പാർട്ടിയുടെ കരുത്തും ഇടതുപക്ഷ ഐക്യവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വൃന്ദ വ്യക്തമാക്കി. കേരളത്തിലെ എല്‍ഡിഎഫ് സർക്കാരിന്റെ വികസനനയം ബദല്‍നയസമീപനമായി ദേശീയതലത്തില്‍ അവതരിപ്പിക്കണമെന്ന് കെ.കെ. രാഗേഷ് ചർച്ചയില്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles