ഖാദി ദേശിയതയുടെ പ്രതീകം : അഡ്വ ജോർജ് കുര്യൻ : ഖാദി ഉൽപ്പന്നങ്ങളുടെ വിപണന മേള നടന്നു

കോട്ടയം : ഗാന്ധി ജയന്തി ദിനത്തിൽ സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി ബിജെപിയുടെ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖാദി ഉൽപ്പന്നങ്ങളുടെ വിപണന മേള നടന്നു.
കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന സ്റ്റാൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഖാദി ഉത്പന്നങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം എന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Advertisements

ഖാദി ദേശിയതയുടെ പ്രതീകമാണ്, അത് ഒരു വികാരമായിരുന്നു. അതു കൊണ്ടാണ് ഗാന്ധിജി ഖാദിയെ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ട ആയുധമായി ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിലെ ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പ നടത്തി.ബിജെപി സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ എസ് ജയശങ്കർ അദ്ദേഹത്തിന് ഖാദി ഉത്പന്നങ്ങൾ കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, കോട്ടയം മണ്ഡലം പ്രസിഡണ്ട് അരുൺ മൂലേടം,മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി കെ സുമേഷ്, കെ ശങ്കരൻ,മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ.ലിജി വിജയകുമാർ,മണ്ഡലം വൈസ് പ്രസിഡന്റ്‌ ജതീഷ് കൊടപ്പള്ളി,സെക്രട്ടറി നിഷാദ് പി എൻ,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ വിദ്യ സുധീപ്,നഗരസഭ കൗൺസിലർമാരായ ബിജു കുമാർ പി എസ്, ജയ ടീച്ചർ, ദിവ്യ സുജിത്, നേതാക്കളായ ഹരിക്കുട്ടൻ പി എസ്,സാജു വി കെ,ധനപാലൻ, ഹരി കിഴക്കേക്കുറ്റ്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. നട്ടാശ്ശേരി സ്വദേശി ഹരിലാൽ വി എസ് ചിരട്ടയിൽ നിർമ്മിച്ച കരകൗശല വസ്തുക്കൾ സ്റ്റാളിൽ ലഭ്യമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.