ബി ജെ പി പ്രതിഷേധ ജ്വാല നവംബർ 25 വ്യാഴാഴ്ച

കോട്ടയം : പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതക അന്വേഷണം സംസ്ഥാന സർക്കാർ എൻ ഐ ഏയ്ക്ക്  വിടണമെന്നാവശ്യപ്പെട്ട് നവംബർ 25 വ്യാഴാഴ്ച രാവിലെ പത്തിന് ബിജെപി കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ സമരജ്വാല നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: കെ.സ്.രാധാകൃഷ്ണൻ സമരജ്വാല ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിക്കും.

എസ്ഡിപിഐ , സി പി എം കൂട്ട് കെട്ടിലൂടെ ഭീകര ജിഹാദിവൽക്കരണത്തിന്  പിന്തുണ നൽകുന്ന നിലപാട്  എടുക്കുന്ന കേരള സർക്കാരിന്റെയും പോലീസിന്റെയും നടപടികൾക്കെതിരേയാണ് സമരജ്വാലയെന്ന് ബിജെപി  ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് അറിയിച്ചു.

Hot Topics

Related Articles