പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചതോടെ വൈസ് പ്രസിഡന്റ് കേരള കോണ്‍ഗ്രസ്-എമ്മിലെ റെജി ഷാജി പുറത്തായി.കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളും ബിജെപിയുടെ നാല് അംഗങ്ങളും അവിശ്വാസചർച്ചയില്‍ പങ്കെടുത്തു.14 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഒന്‍പതു വോട്ടുകളോടെ അവിശ്വാസം പാസായി. അതേസമയം, പ്രസിഡന്റ് ജോർജ് മാത്യുവിനെതിരേ രാവിലെ നടന്ന അവിശ്വാസപ്രമേയം ക്വാറം തികയാതെ തള്ളി. കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുത്തെങ്കിലും ബിജെപി, എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. എൽഡിഎഫ്-ബിജെപി രഹസ്യധാരണയാണ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസത്തില്‍നിന്നു വിട്ടുനിന്നതെന്ന് കോണ്‍ഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു.