മുഖ്യമന്ത്രി പി ആർ ഏജൻസികളുടെ കോളാമ്പിയായി മാറരുത് : എൻ ഹരി

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയൻ പി ആർ ഏജൻസികൾ എഴുതി നൽകുന്നത് വള്ളി പുള്ളി വിടാതെ വായിക്കുന്ന തരത്തിലേക്ക് തരംതാണിരിക്കുകയാണെന്ന് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ ഹരി ആരോപിച്ചു.

Advertisements

കോട്ടയത്ത് ഇടതുമുന്നണി പൊതുയോഗത്തിൽ റബ്ബർ കാര്യത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ്. പി ആർ ഏജൻസികളുടെ കുറിപ്പ് വായിക്കുന്നതിന് മുമ്പ് വസ്തുതകൾ വിലയിരുത്താനുള്ള ആർജ്ജവം കാണിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റബർ മേഖലയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് പി ആർ ഏജൻസികളുടെ കണ്ടുപിടുത്തം വെള്ളം കുടിക്കാതെ വായിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രം 260 കോടി രൂപ മാത്രം അനുവദിച്ചപ്പോൾ തങ്ങൾ 600 കോടി രൂപ നീക്കിവെച്ചു എന്ന് പറയാൻ ലജ്ജയില്ലേ. ഈ തുകയിൽ എത്ര രൂപ റബ്ബർ കർഷകർക്കായി ചെലവഴിച്ചുവെന്ന് പറയാനുള്ള ധൈര്യമുണ്ടോ.

റബർ പ്രതിസന്ധി ഉന്നയിച്ച കേരള കോൺഗ്രസ് എംപിയെ പരസ്യമായി വിരട്ടിയ മുഖ്യമന്ത്രിയാണ് ഇപ്പോൾ വീരസ്യം വിളമ്പുന്നത്.

പതിറ്റാണ്ടുകൾക്ക് മുൻപ് ഇടതു പക്ഷത്തിന്റെ പരോക്ഷ പിന്തുണയോടെ ഭരിച്ച അന്നത്തെ യുപിഎ സർക്കാർ ഒപ്പ് വച്ച ആസിയൻ കരാറിനെ പറ്റി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വിഷയ ദാരിദ്ര്യമാണ് ഈ പ്രസ്താവനക്ക് ആധാരം.

മോദി ഗവർമെന്റ് റബ്ബർ മേഖലയിൽ നടപ്പാക്കികൊണ്ടിരിക്കുന്ന വിവിധ സഹായ പദ്ധതികളുടെ പരിണിത ഫലമാണ് കഴിഞ്ഞ കുറെ നാളുകളായി 200 രൂപക്ക് മുകളിൽ ലഭിച്ചു കൊണ്ടിരിക്കുന്ന വില. ഇതിലും മെച്ചപ്പെട്ട വില കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ റബ്ബർ ബോർഡ് വഴി കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നു.

കാലങ്ങളായി മുടങ്ങി കിടന്നിരുന്ന മഴമറ / സ്പ്രേയിങ് ധനസഹായം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് റബ്ബർ ബോർഡ് ആവശ്യപ്പെട്ട തുക മുഴുവൻ കേന്ദ്രം അനുവദിച്ചത് ഇതിനുള്ള തെളിവാണ്. റബ്ബർ ഉൽപ്പാദക സംഘങ്ങളുടെ ശക്തീകരണവുമായി ബന്ധപ്പെട്ട് ധാരാളം മറ്റ് പദ്ധത്തികളും കേന്ദ്രം ബോർഡ് വഴി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

തൊഴിലാളികൾക്ക് മാത്രം ലഭിച്ചുകൊണ്ടിരുന്ന ധനസഹായങ്ങൾ സ്വന്തമായി ടാപ്പ് ചെയ്യുന്ന കർഷകർക്കും ലഭ്യമാക്കി.
ബജറ്റിൽ വിലസ്ഥിരത പദ്ധതിക്ക് 600 കോടി ഉൾപ്പെടുത്തി എന്ന് ഉദ്ഘോഷിക്കുന്ന മുഖ്യമന്ത്രി, കഴിഞ്ഞ വർഷങ്ങളിൽ അതിൽ നിന്ന് കർഷകർക്ക് എത്ര രൂപ കൊടുത്തു എന്ന് വെളിപ്പെടുത്താൻ ധൈര്യം ഉണ്ടോ? കഴിഞ്ഞ ഒരു വർഷം ചില്ലി പൈസ കൊടുത്തിട്ടില്ല. കാരണം സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില 180 നേക്കാൾ മെച്ചപ്പെട്ട വില കർഷകർക്ക് ലഭിച്ചു. ഇതിന് കാരണമായത് കേന്ദ്രസർക്കാരിൻറെ നയസമീപനങ്ങളാണ്.

റബ്ബർ കർഷകരുടെ പേരിൽ മുതല ക്കണ്ണീർ ഒഴിക്കുന്ന മുഖ്യമന്ത്രി ഈ തുക 180 ൽ നിന്ന് 200 എങ്കിലും ആക്കാനുള്ള ആർജവം കാണിക്കണം. എന്നിട്ട് വേണം കേന്ദ്രത്തെ കുറ്റപ്പെടുത്താൻ.

റബ്ബർ കർഷകരെ ശത്രുക്കളായും വരേണ്യ വർഗ്ഗമായും കാണുന്ന ഇടതുപക്ഷ സർക്കാരിന്റെ ഭാഗമായി സ്വാർത്ഥത യുടെ മൂർത്തീ ഭാവമായ ജോസ് കെ മാണിയും റബ്ബർ കർഷകരെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അതിൻ്റെ പൂർത്തീകരണമാണ് കോട്ടയത്തെ യോഗത്തിൽ മുഖ്യമന്ത്രി നിർവഹിച്ചത്.

എൻ ഹരി
റബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം

Hot Topics

Related Articles