കോട്ടയം : ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷനായി വീണ്ടും ലിജിൻ ലാലിനെ തിരഞ്ഞെടുത്തു.ഇന്ന് രാവിലെ ജില്ലാ വരണാധികാരി ഡോ രേണു സുരേഷ് കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷനായി ലിജിൻ ലാലിനെ പ്രഖ്യാപിച്ചു.ഇത് രണ്ടാം തവണയാണ് ലിജിൻ ലാൽ ജില്ലാ അധ്യക്ഷൻ ആകുന്നത്..പ്രഖ്യാപന സമ്മേളനം ബിജെപി മുതിർന്ന നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു.മുതിർന്ന നേതാക്കളായ ജി രാമൻ നായർ.,നോമ്പിൾ മാത്യു, എം ബി രാജഗോപാൽ, എൻ പി കൃഷ്ണകുമാർ, കെ ഗുപ്തൻ തോമസ് ജോൺ , എസ് രതീഷ്, ജയശ്രീ പ്രസന്നൻ,സുമിത് ജോർജ്, അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, ലാൽ കൃഷ്ണ, ശ്രീജിത്ത് കൃഷ്ണൻ, ലിജി വിജയകുമാർ. സിന്ധു കോതശേരി, നിയുക്ത ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ, മറ്റ് ജില്ലാ മണ്ഡലം നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.