കോട്ടയം: ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ കോട്ടയം ടൗൺ ലോക്കൽ കമ്മിറ്റി നടത്തുന്ന കാൽനട ജാഥ സെപ്റ്റംബർ 2 ന് നടക്കും. അഡ്വ.നിതിൻ സണ്ണിയാണ് ജാഥാ ക്യാപ്റ്റൻ. സിബി ദേവലോകം വൈസ് ക്യാപ്റ്റനും, മാത്യു മൈക്കിൾ ജാഥാ ഡയറക്ടറും ആകും. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു ജാഥ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ടി.സി ബിനോയ് ഉദ്ഘാടനം ചെയ്യും.
Advertisements