ബിജെപി യുഡിഎഫ് ഡീൽ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ വിധിയെഴുതും : ജോസ് കെ മാണി

കോട്ടയം : ബിജെപി യുഡിഎഫ് ഡീൽ രാഷ്ട്രീയരായ വിധിയെഴുത്തായി ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ മാറുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി .ബിജെപിയുമായി യുഡിഎഫിനുള്ള സ്ഥിരമായ ബന്ധത്തെ ശരിവെക്കുന്നതാണ് കോൺഗ്രസിൽ ഉത്തരവാദിത്തപ്പെട്ട ചുമതലകൾ വഹിച്ചിരുന്ന സരിന്റെ വെളിപ്പെടുത്തലുകൾ. പിളർപ്പുകൾ കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ അടഞ്ഞ അധ്യായമാണ് മാണി സാറിൻ്റെ രാഷ്ട്രീയം അംഗീകരിക്കുന്ന ഏതൊരാളിന്റെയും ഏതൊരു പ്രസ്ഥാനത്തിന്റെയും മുന്നിൽ കേരള കോൺഗ്രസിൻ്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് . പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി ഹരിയാന കാശ്മീർ തെരഞ്ഞെടുപ്പ് ഫലത്തോടെ ദേശീയ രാഷ്ട്രീയത്തിൽ വർദ്ധിച്ചിരിക്കുകയാണ് എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി . കേരള കോൺഗ്രസ് എം മുന്നൊരുക്കം എന്ന പേരിൽ സംഘടിപ്പിച്ച സംസ്ഥാന ക്യാമ്പ് കെഎം മാണി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മന്ത്രി റോഷി അഗസ്റ്റിൻ സംഘടനാ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു .തോമസ് ചാഴികാടൻ , ഡോ.സ്റ്റീഫൻ ജോർജ് , എംഎൽഎമാരായ ജോബ് മൈക്കിൾ , പ്രമോദ് നാരായണൻ , സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.