കോട്ടയം : ബിജെപി മെമ്പർഷിപ് ക്യാമ്പയിന്റെ ഭാഗമായി യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന മെമ്പർഷിപ് വിതരണം ബിജെപി സംസ്ഥാന ആദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ബിജെപി ജില്ലാ ആദ്ധ്യക്ഷൻ ലിജിൻ ലാൽ, ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, യുവമോർച്ച ജില്ലാ ആദ്ധ്യക്ഷൻ വിഷ്ണു വഞ്ചിമല, ജനറൽ സെക്രട്ടറിമാരായ ജിഷ്ണു പ്രസന്നകുമാർ, രോഹിൻ മണിമല എന്നിവർ പങ്കെടുത്തു .
Advertisements