ബി.ജെ.പി ഓഫിസ് ആക്രമിച്ച് കുമ്മനം രാജശേഖരന്റെ കാറ് തകർത്ത കേസ് പിന്‍വലിക്കണമെന്ന സർക്കാർ ഹർജി തള്ളി

തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ, ബി.ജെ.പി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി..
ഓഫിസ് ആക്രമിച്ച്‌ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അടക്കം ആറ് കാറുകളും ഓഫിസ് ചില്ലുകളും എറിഞ്ഞ് തകര്‍ത്തു, സുരക്ഷ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നാണ് കേസ്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമ പരമായി നിലനില്‍ക്കുന്നത് അല്ല എന്നുമായിരുന്നു സര്‍ക്കാര്‍ വാദം.എന്നാല്‍, കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കുന്നതിനുള്ള തെളുവുകള്‍ ഉണ്ടെന്നും ഇതില്‍ രാഷ്ട്രിയ പ്രേരണ ഇല്ലെന്നും പരാതിക്കാരന്‍ മറുപടി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Advertisements

2017 ജൂലായ് 28നാണ് ബി.ജെ.പി ഓഫിസ് ആക്രമിക്കപ്പെട്ടത്‌. ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ബി.ജെ.പി ഓഫിസ് ആക്രമിച്ചത്. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു, ഡി.വൈ.എഫ്.ഐ സംസഥാന കമ്മറ്റി അംഗം പ്രിജില്‍ സാജ് കൃഷ്ണ, ജെറിന്‍, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികള്‍. ഇവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുസ്ഥലത്ത് അരങ്ങേറിയ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികള്‍ ആരും ഇല്ലെന്നും എഫ്.ഐ.ആറില്‍ ഒരു പ്രതിയെ കുറിച്ചും പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ‘പരാതിക്കാരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഏഴു പ്രതികളായി. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്ബോള്‍ നാലു പ്രതികള്‍ മാത്രമായിരുന്നു. സംഭവ സ്ഥലത്തെ ദൃശ്യങ്ങള്‍ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് തെളിവ് നിയമത്തിലെ 65 (ബി) സര്‍ട്ടിഫിക്കറ്റ് ഇല്ല’ – കേസ് പിന്‍വലിക്കുന്ന അപേക്ഷയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ രാഷ്‌ട്രീയ പ്രേരിതമായാണ് പെരുമാറുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു. കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കുന്നതിനുള്ള തെളുവുകള്‍ ഉണ്ട്. ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കേസിലെ ഒന്നാം സാക്ഷി വിനീത് സമര്‍പ്പിച്ച തര്‍ക്കഹരജിയില്‍ പരാതിക്കാരന്‍ മറുപടി നല്‍കി.

Hot Topics

Related Articles