നേത്രോന്മീലനം: വജ്ര ജൂബിലി വർഷത്തിൽ സമഗ്രനേത്രദാനപദ്ധതിയുമായി അമലഗിരി ബി. കെ. കോളേജ്

അമലഗിരി: മധ്യകേരളത്തിലെ പ്രശസ്തവനിതാ കലാലയമായ അമലഗിരി ബിഷപ്പ് കുര്യാളശ്ശേരി കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആവിഷ്കരിച്ച നേത്രോൻമീലനം എന്ന പരിപാടി വിജയകരമായി പൂർത്തീകരിച്ചു. കോളെജിലെ മുഴുവൻ വിദ്യാർത്ഥിനികളും അധ്യാപകരും അനധ്യാപകരും നേത്രദാനസമ്മതപത്രം കോട്ടയം മെഡിക്കൽ കോളേജിന് സമർപ്പിച്ചു. നേത്രോന്മീലനം എന്ന പ്രസ്തുതപദ്ധതിയുടെ ഭാഗമായി കോളജ്മുഴുവൻ നേത്രദാന സമ്മതപത്രം നൽകിയത് പുതുമയാർന്ന മാതൃകയായി. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുവാനും കുട്ടികളിൽ സഹായമനസ്ഥിതിയും ദിശാബോധവും രൂപപ്പെടുത്തുവാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.

Advertisements

കോളേജിലെ അധ്യാപക അനധ്യാപക വിദ്യാർത്ഥിനി സമൂഹം വലിയ താല്പര്യത്തോടെയാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. പ്രിൻസിപ്പൽ ഡോ. മിനി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. മഞ്ജു ജേക്കബ്, വജ്രജൂബിലി കമ്മിറ്റിയുടെ കോർഡിനേറ്റർമാരായ ഡോ. സ്റ്റാർലെറ്റ് മാത്യു, ആഷ സൂസൻ മാത്യു, ഷെറിൻ ജോർജ് , വിദ്യാർത്ഥിനി പ്രതിനിധികളായ ഡിലാനാ ഡിക്രൂസ്, ലിസ്ബത് ജോൺ, സ്വാബിറ സലീം തുടങ്ങിയവർ പരിപാടി.

Hot Topics

Related Articles