അമലഗിരി : ബി. കെ. കോളേജിൽ ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ ജലസ്രോതസ്സുകളുടെ ശുദ്ധത,സാന്ദ്രത, കാഠിന്യം, തുടങ്ങിയവ പരിശോധിക്കുന്ന ഹൈഡ്രോ എക്കോ കെമിക്കൽ പരിശോധന പദ്ധതിയുടെ അതിരമ്പുഴ മേഖലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു. ബി. കെ. കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.റോസമ്മ സോണിയുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു. അമലഗിരി ബി. കെ. കോളേജ് പ്രിൻസിപ്പൽ ഡോ. മിനി തോമസിന്റെ
അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. സി. മഞ്ജു ജേക്കബ്, ജിയോയോളജി വകുപ്പ് മേധാവി ഡോ. രതികല കെ. ആർ, എം. ജി. സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ബിനു വര്ഗീസ്, ഡോ. ജിനിത വർഗീസ്, പ്രൊഫ. ആര്യ ഷാജൻ, എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്യ കൃഷ്ണൻ, ദേവിക ജയൻ, വിദ്യ ആർ,അഞ്ജലി കെ. വി എന്നിവർ ഹൈഡ്രോ എക്കോ കെമിക്കൽ സർവ്വേ പദ്ധതിക്ക് നേതൃത്വം നൽകി. വരുന്ന ഒരു മാസക്കാലം
പദ്ധതിയുടെ പ്രവർത്തനങ്ങൾ വിവിധ പ്രദേശങ്ങളിൽ നടക്കുമെന്ന് ജിയോളജി വകുപ്പ് മേധാവി ഡോ. രതികല കെ. ആർ. അറിയിച്ചു.