ഭക്ഷണത്തിനും, സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, തയമിൻ എന്നിവ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ്, ചർമ്മത്തിലെ ചുളിവുകൾ, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയവ തടയാൻ തക്കാളി സഹായിക്കും.
ഒരു ടീസ്പൂൺ തക്കാളി പേസ്റ്റിലേക്ക് ഒരു ടീസ്പൂൺ വെള്ളരിക്കാ നീര്, ഓട്സ് പൊടിച്ചത് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ശേഷം കഴുകി കളയുക. മുഖക്കുരുവിൻറെ കറുത്ത പാടുകളെ അകറ്റാൻ ഈ പാക്ക് സഹായിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. മുഖത്തെ വരണ്ട ചർമ്മം അകറ്റാൻ മികച്ചതാണ് ഈ പാക്ക്.
രണ്ട് ടേബിൾ സ്പൂൺ തൈരിലേക്ക് തക്കാളി നീര് കൂടി ചേർത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് അകറ്റാനും ബ്ലാക്ക്ഹെഡ്സ് മാറ്റാനും സഹായിക്കും.