സൂറത്ത്: ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് 25കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ദേവ്ഭൂമിയിലാണ് സംഭവം. ബാധയൊഴിപ്പിക്കലിന്റെ പേരില്‍ മന്ത്രവാദിയും ബന്ധുക്കളുമാണ് യുവതിയെ മര്‍ദ്ദിച്ചത്. രാമില സോളങ്കി എന്ന യുവതിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.
ഭര്‍ത്താവുമൊന്നിച്ച് നവരാത്രി ആഘോഷിക്കാന്‍ പോയപ്പോള്‍ അവിടെനിന്ന് യുവതി ഉറഞ്ഞ് തുള്ളാന്‍ തുടങ്ങി. യുവതിയുടെ ശരീരത്തില്‍ ഉഗ്രമായ ബാധകേറിയതാണെന്നും ഒഴിപ്പിച്ച് തരാമെന്നും മന്ത്രവാദി കുടുംബത്തെ വിശ്വസിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബാംഗങ്ങളോട് യുവതിയെ അടിക്കാന്‍ പറഞ്ഞതോടെ ഇവര്‍, യുവതിയെ വിറക് കൊള്ളികൊണ്ടും ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്.