ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുകയാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴു പ്രതിരോധ കമ്ബനികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

Advertisements

മറ്റു രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം. ആഗോളതലത്തില്‍ നമ്മള്‍ മുന്‍പന്തിയില്‍നിന്ന് നയിക്കണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രതിരോധ രംഗത്തെ കയറ്റുമതി 315 ശതമാനമായി ഉയര്‍ന്നുവെന്നും മോദി പറഞ്ഞു. പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞ രാജ്യം എടുത്തുകഴിഞ്ഞു. 41 ഓര്‍ഡനന്‍സ് ഫാക്ടറികളെ പുനസംഘടിപ്പിച്ച് ഏഴു പുതിയ കമ്ബനികളാക്കാനുള്ള തുടക്കം ഈ പുതിയ യാത്രയുടെ ഭാഗമാണെന്നും മോദി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ കമ്പനികള്‍ക്കായി 65,000 കോടി രൂപ നീക്കിവെച്ചു. ഈ കമ്പനികള്‍ ആയുധങ്ങളും വെടിക്കോപ്പുകളും വാഹനങ്ങളും നൂതന സാങ്കേതിക വിദ്യകളും നല്‍കുകയും ഇന്ത്യയെ ആഗോള ബ്രാന്‍ഡായി ഉയര്‍ത്തുകയും ചെയ്യും. മത്സരാധിഷ്ഠിത വിലയാണ് ഞങ്ങളുടെ ശക്തി, ഗുണമേന്മയാണ് നമ്മുടെ പ്രതിച്ഛായ -മോദി പറഞ്ഞു.

Hot Topics

Related Articles