തിരുവല്ലയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് തിരുവല്ല പെരുന്തുരുത്തി സ്വദേശി

തിരുവല്ല: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല പെരുന്തുരുത്തി പന്നിക്കുഴി ചുള്ളിക്കണ്ടത്തിൽ രഞ്ചു ചന്ദ്രനെ(41)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ രഞ്ചുവിന്റെ മൃതദേഹം കണ്ടതിനെ തുടർന്നു വിവരം തിരുവല്ല പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിച്ചു.

Advertisements

തിരുവല്ല പന്നിക്കുഴി ബ്രാഞ്ച് സെക്രട്ടറിയാണ് മരിച്ച രഞ്ചു. മരണത്തിനു പിന്നിലെ കാരണം എന്താണ് എന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. ആത്മഹത്യാക്കുറിപ്പോ, മരണകാരണം വ്യക്തമാക്കുന്ന മറ്റ് എന്തെങ്കിലും സംഭവങ്ങളോ ഉണ്ടായതായി കണ്ടെത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ രഞ്ചുവിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാൻ അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Hot Topics

Related Articles