ബോവിനി ആപ് തട്ടിപ്പ്; കുടുങ്ങിയതിലധികവും വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും; ലൈക്കടിച്ച് വരുമാനം നേടാന്‍ കാത്തിരുന്നവര്‍ ആപ്പിലായി

തിരുവനന്തപുരം: മണിചെയിന്‍ മാതൃകയില്‍ ബോവിനി എന്ന ആപ് ലൈക്കടിപ്പിച്ച് തട്ടിയത് ലക്ഷങ്ങള്‍. ഫേസ്ബുക്കിലും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ലൈക്കടിച്ചാല്‍ വന്‍ വരുമാനം നേടാമെന്ന പ്രചാരണത്തില്‍ വീണുപോയതിലധികവും വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമാണ്.

2000 രൂപ മുതല്‍ രണ്ടുലക്ഷം രൂപ വരെ നിക്ഷേപിക്കുകയും ആളെ ചേര്‍ക്കുകയും ചെയ്താല്‍ വന്‍ പ്രതിഫലമെന്ന വാഗ്ദാനത്തില്‍ നിരവധി യുവാക്കള്‍ അകപ്പെട്ടു. തൃശ്ശൂര്‍ സ്വദേശി ജിഷ്ണുവിന്റെ കീഴില്‍ മാത്രം 1083 പേര്‍ ബോവിനി തട്ടിപ്പിലകപ്പെട്ടു. 20 ലക്ഷം രൂപയാണ് ജിഷ്ണുവിന്റെ ടീമില്‍ നിന്ന് മാത്രം ബോവിനി ആപ് വെട്ടിച്ചത്. സ്വര്‍ണം പണയം വെച്ചും വായ്പയെടുത്തും ലക്ഷങ്ങള്‍ നിക്ഷേപിച്ചവരില്‍ അധികവും മലയാളികളാണ്. നിലവില്‍ ആപ് പ്രവര്‍ത്തിക്കുന്നില്ല.

Hot Topics

Related Articles