യുവാവിനെ കൊന്ന് കെട്ടിത്തൂക്കി; കൈ വെട്ടിമാറ്റിയ മൃതദേഹം പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയില്‍; കൊലപാതകം മതഗ്രന്ഥത്ത അവഹേളിച്ചതിന്

ഡല്‍ഹി: സിംഗു അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷധ വേദിയില്‍ കൈ വെട്ടിമാറ്റി യുവാവിനെ കൊന്ന് കെട്ടിത്തൂക്കി. കര്‍ഷകസമരപ്പന്തലിന് സമീപത്തെ പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് രക്തം തളം കെട്ടിയ നിലയിലാണ്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മുപ്പത്തിയഞ്ച്കാരന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisements

സിഖ് ഗ്രൂപ്പായ നിഹാങ്സാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അപഹേളിച്ചുവെന്ന് ആരോപിച്ചാണ് ഒരുവിഭാഗം ആളുകള്‍ യുവാവിനെ കൊലപ്പടുത്തിയത്. സംഭവത്തിന് പിന്നാലെ കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. സ്ഥലത്തെത്തിയ പൊലീസിനെ കര്‍ഷകര്‍ തടയുകയും ചെയ്തു. പിന്നീട് പൊലീസ് മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, രാകേഷ് ടികായത്താണ് കൊലപാതകത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു.

Hot Topics

Related Articles