രക്തസമ്മർദ്ദം നിയന്ത്രണത്തിക്കുന്നതിന് എന്തൊക്കെ ശ്രദ്ധിക്കണം? അറിയാം

ഉയർന്ന രക്തസമ്മർദ്ദം പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. തലകറക്കം, വയറുവേദന, കടുത്ത ഉത്കണ്ഠ, മൂക്കിൽ നിന്ന് രക്തസ്രാവം, കഠിനമായ തലവേദന, ശ്വാസതടസ്സം എന്നിവയാണ് എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ബിപി കൂടുന്നത് ഹൃദയാഘാതം, സ്ട്രോക്ക്, കണ്ണുകൾക്ക് കേടുപാടുകൾ, വൃക്കകളുടെ പ്രവർത്തനം നഷ്ടപ്പെടൽ തുടങ്ങിയ കൂടുതൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

Advertisements

ലളിതവും എന്നാൽ ഫലപ്രദവുമായ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാം. ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമാണ് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രധാന മാർ​ഗം. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുകയും സംസ്കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങൾ പോലുള്ള സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിവായി വ്യായാമം ചെയ്യുക : രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ ദിവസവും 20 മിനുട്ട് വ്യായാമം പ്രധാനമാണ്. നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നീന്തൽ, നൃത്തം തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ നല്ലതാണ്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക: പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.  പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.  വാഴപ്പഴം, അവോക്കാഡോ, ചീര, കൂൺ, കടല,  ബ്രൊക്കോളി, ഓറഞ്ച്, മധുരക്കിഴങ്ങ് എന്നിവ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളിൽ ചിലത് ഉൾപ്പെടുന്നു.

പുകവലി ഉപേക്ഷിക്കുക: രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നതിന് പുകവലി ഉപേക്ഷിക്കുക.

കഫീൻ കുറയ്ക്കുക: കഫീന് കഴിക്കുന്നത് ബിപി കൂടുന്നതിന് കാരണമാകും. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ കഫീൻ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

സമ്മർദ്ദം കുറയ്ക്കുക : സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. യോഗയും മെഡിറ്റേഷനും മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്.

Hot Topics

Related Articles