കോട്ടയം :ഭാരതീയ കോമൺ സർവീസ് സെന്റർ വർക്കേഴ്സ് സംഘ് (ബി എം എസ് ) കോട്ടയം ജില്ലാ ശില്പശാലയും പരിശീലനവും പാമ്പാടി വ്യാപാരഭവനിൽ വച്ച് നടന്നു .ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ .ഹരികൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബി എം എസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. വിജയകുമാർ ഉദഘാടനം ചെയ്തു .
ബി സി എസ് സി ഡ്ബ്ലയു എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബുലാൽ മുഖ്യപ്രഭാഷണം നടത്തി. ഭാരത സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ രാജ്യം മുഴുവൻ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ നിയോഗിക്കപ്പെട്ട കോമൺ സർവീസ് സെന്ററുകൾക്കെതിരെ കേരളത്തിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നല്കുന്നതുൾപ്പെടെയുള്ള തുടർസമരപരിപാടികൾക്ക് രൂപം നൽകി. കേന്ദ്ര സർക്കാർ സി എസ് സി വഴി നടപ്പിലാക്കുന്ന വിമുക്തഭടന്മാർക്കുള്ള സ്പർശ് പെൻഷൻ മസ്റ്ററിങ് ,സർക്കാർ – പി എഫ് പെൻഷൻ ജീവൻ പ്രമാൺ ലൈഫ് സർട്ടിഫിക്കറ്റ്, പിഎം കിസാൻ ,ആധാർ ,പാസ്പോർട്ട്,പാൻകാർഡ് ,ഡിജിപേ, പി എം ജി ദിശ തുടങ്ങി വിവിധ വിഷയങ്ങളിൽ അംഗങ്ങൾക്ക് പരിശീലനവും നൽകി.ജില്ലാ ജനറൽ സെക്രട്ടറി കെ ജി ജയചന്ദ്രൻ ,ട്രഷറർ അഖിൽ കെ നാഥ് ,ജോയിന്റ് സെക്രട്ടറി ബിജു ആർ എന്നിവർ സംസാരിച്ചു.