പനച്ചിക്കാട് : വെള്ളുത്തുരുത്തി ഗവ. യൂ .പി .സ്ക്കൂളിൽ നടത്തി. ലൈബ്രറി പ്രസിഡൻ്റ് ഡേവിഡ് ജോണിൻ്റെ അദ്ധൃക്ഷതയിൽ ചേർന്ന സമ്മേളനം ഡോ. രാജേഷ് പുതുമന ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്റ്ററസ് റീന ടീച്ചർ സ്വാഗതം ആശംസിച്ചു.
അനാമിക രജീഷ് കവിതാലാപനം നടത്തി. മാസ്റ്റർ ഹാമൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ “ആനവാരി രാമൻ നായരും പൊൻ കുരിശ് തോമയും ” എന്ന കഥ പരിചയപ്പെടുത്തി. ജേക്കബ് ജോൺ (പി ടി എ പ്രസിഡൻ്റ്) സുമ മുകുന്ദൻ (പഞ്ചായത്ത് മെംബർ) എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
ലൈബ്രറി കമ്മിറ്റിയംഗങ്ങളായ സാബു കുറ്റി വേലീൽ, വനജ കുമാരി ടീച്ചർ, ലൈബ്രേറിയൻ മധുസൂദനൻ നായർ എന്നിവർ നേതൃത്വം നൽകി.
ലൈബ്രറി സെക്രട്ടറി ശാന്തകുമാരി നന്ദി പ്രകാശനം നടത്തി.
Advertisements


