മലപ്പുറം : മലപ്പുറം തിരൂരിൽ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ടു പേർ മരിച്ചിരുന്നു. കക്ക വാരാൻ പോയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
തിരൂരിലെ പുറത്തൂരിലാണ് അപകടമുണ്ടായത്. ഈന്തു കാട്ടിൽ റുഖിയ, സൈനബ എന്നിവരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തി. സലാമിനെയും അബൂബക്കറിനെയും കാണാതായിരുന്നു. ഇവരെയാണ് ഇപ്പോൾ കണ്ടെത്തിയത്. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരതപ്പുഴയിൽ ഒഴുക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്. സ്ഥിരം കക്ക വാരാൻ പോകുന്ന അയൽവാസികൾ കൂടിയായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും ആണ് തോണിയിൽ ഉണ്ടായിരുന്നത്. തോണിയിലുണ്ടായിരുന്ന മറ്റു രണ്ട് സ്ത്രീകൾ രക്ഷപ്പെട്ടു.