കൊടുങ്ങല്ലൂരിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് കാണാതായി; രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. എറിയാട് കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപി (53)ന്‍റെ മൃതദേഹമാണ് പടിഞ്ഞാറെ വെമ്പല്ലൂർ കടപ്പുറത്തടിഞ്ഞത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ കാണാതായിരുന്ന പടന്ന പാലക്കപ്പറമ്പിൽ സന്തോഷിന്‍റെ (38) മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

Advertisements

Hot Topics

Related Articles