ബോളിവുഡ് വീണ്ടും ഒരു താര വിവാഹം കൂടി: സിദ്ധാർഥ് മൽഹോത്ര – കിയാര വിവാഹം ഫെബ്രുവരിയിൽ

ബോളിവുഡ് വീണ്ടും ഒരു വിവാഹത്തിന് സാക്ഷ്യം വഹിക്കുന്നു. സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും തമ്മിലുള്ള വിവാഹമാണ് ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കുന്നത്. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗാഡ് ഹോട്ടലിൽ വച്ചാകും വിവാഹച്ചടങ്ങുകൾ നടക്കുകയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Advertisements

എന്നാൽ ഇക്കാര്യത്തിൽ താരങ്ങൾ ഔദ്യോ​ഗികമായി പ്രതികരിച്ചിരുന്നില്ല. രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള മിഷൻ മജ്‌നുവിന്‍റെ പ്രൊമോഷനിടെ  “ഞാന്‍ ഈ വർഷം വിവാഹിതനാകും” എന്ന് സിദ്ധാർത്ഥ് അറിയിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, കിയാരയുടെയും സിദ്ധാർത്ഥിന്റെയും വിവാഹ ഒരുക്കങ്ങളുടെ വാർത്തകളും പുറത്തുവരുന്നുണ്ട്. ഏകദേശം 100 അതിഥികൾക്ക് 80 മുറികളും മെഴ്‌സിഡസ് ബെൻസ്, ജാഗ്വാർ, ബിഎംഡബ്ല്യു എന്നിവയുൾപ്പെ 70 ആഡംബര കാറുകളും ബുക്ക് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. 100-125വരെയുള്ള അതിഥികൾക്കാണ് ക്ഷണം.

കരൺ ജോഹർ, മനീഷ് മൽഹോത്ര, കിയാരയുടെ സ്‌കൂൾ മുതലുള്ള സുഹൃത്തായ ഇഷ അംബാനി തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

വരുണ്‍ ധവാന്‍ നായകനായി എത്തിയ ജഗ്‍ജഗ് ജീയോ ആണ് കിയാരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

മിഷന്‍ മജ്‍നുവാണ് സിദ്ധാർത്ഥിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ശന്തനു ബാഗ്‍ചി സംവിധാനം ചെയ്യുന്ന സിനിമ നെറ്റ്ഫ്ലിക്സിലൂടെ 2023 ജനുവരി 20 ന് സ്ട്രീം ചെയ്യും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.