“ജീവിതത്തില്‍ ഒരു വലിയ പ്രതിസന്ധി നേരിടുന്നു”, സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ച് ബോളിവുഡ് താരസുന്ദരി കജോൾ

ഏറെ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് കജോൾ. സോഷ്യൽ മീഡിയയിലും താരം വളരെ ആക്ടീവാണ്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് വ്യക്തമാക്കിയി ഇരിക്കുകയാണ് താരം.

Advertisements

ജീവിതത്തില്‍ ഒരു വലിയ പ്രതിസന്ധി താൻ നേരിടുകയാണ് കജോൾ അറിയിച്ചു. കൂടാതെ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകളും നീക്കം ചെയ്‍തിട്ടുണ്ട്. എന്തു പറ്റിയെന്നും എല്ലാ ശരിയാകുമെന്നും താരത്തിന്റെ പോസ്റ്റിന് മറുപടിയായി ആരാധകര്‍ കമന്റ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘സലാം വെങ്കി’ എന്ന ചിത്രമാണ് കജോളിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നടി രേവതി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു ‘സലാം വെങ്കി’ എന്ന പ്രത്യേകതയുമുണ്ട്. ‘സുജാത കൃഷ്‍ണൻ’ എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ കജോളിന്. വിശാല്‍ ജേത്വ, അഹാന കുമ്ര, രാഹുല്‍ ബോസ്, രാജീവ്, പ്രകാശ് രാജ, ആനന്ദ് മഹാദേവൻ, പ്രിയാമണി, കമല്‍ സദാനന്ദ്, മാലാ പാര്‍വതി, റിതി കുമാര്‍, അനീത്, രേവതി എന്നിവര്‍ക്കൊപ്പം ആമിർ ഖാനും കജോളിന്റെ ‘സലാം വെങ്കി’ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തി.

സോണി പിക്ചേഴ്‍സ് റിലീസ് ഇന്റര്‍നാഷണലായിരുന്നു ചിത്രത്തിന്റെ വിതരണം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു.

Hot Topics

Related Articles