അതിരമ്പുഴ : ബ്ലോക്ക് കുടുംബ ആരോഗ്യകേന്ദ്രം തരം താഴ്ത്തിയതിൽ പ്രതിക്ഷേധിച്ചു അതിരമ്പുഴയിലെ ജനപ്രതിനിധികളുടെ പ്രതിക്ഷേധ ധർണ്ണ കോട്ടയം ജില്ലാപഞ്ചായത്തു അംഗം റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു.ധർണ സമരത്തെ അഭിസംബോധന ചെയ്തു ബ്ലോക്കു പഞ്ചായത്ത് അംഗം അന്നമ്മ മാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . ബിജു വലിയമല, ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് തോമസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിപ്രകാശ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ,അതിരമ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപ അധ്യക്ഷൻ ബി. മോഹന ചന്ദ്രൻ, മുൻ പഞ്ചായത്ത് അംഗം ഷബീർ ഷാജഹാൻ, തൃകേൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വെമ്പേനിക്കൽ എന്നിവർ പ്രസംഗിച്ചു.