പാലാ : സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, റോവർ, റേഞ്ചർ എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ, പാലാ ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയിൽ പുസ്തക തണൽ ഒരുക്കി. കുട്ടികൾ സമാഹരിച്ച 86 പുസ്തകങ്ങളും 44 മാഗസിനുകളും ആശുപത്രിക്ക് കൈമാറി. ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം പലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ, പസ്തകങ്ങൾ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ സാജൻ ചെറിയാന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ റെജിമോൻ കെ മാത്യു സ്വാഗതം ആശംസിച്ചു. എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി അൽഫോൻസാ ജോസഫ്, റോവർ ലീഡർ ശ്രീ നോബി ഡോമിനിക്, റെയിഞ്ചർ ലീഡർ ശ്രീമതി അനിറ്റ അലക്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എൻഎസ്എസ്, റോവർ, റേഞ്ചർ യൂണിറ്റുകളിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.