ചെമ്പ് : ബ്രൗളേഴ്സ് ക്രിക്കറ്റ് അക്കാദമി ബ്രഹ്മമംഗലം ഹൈസ്കൂളുമായി സഹകരിച്ച് ബ്രഹ്മമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ അഞ്ച് മുതൽ ഇരുപത് വരെ നടത്തുന്ന സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിൻ്റെ ഉദ്ഘാടനം നടത്തി. ബ്രഹ്മ മംഗലം ഹൈസ്കൂൾ മാനേജർ സുഗതൻ അദ്ധ്യക്ഷ വഹിച്ചു. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് മെമ്പർ രാഗിണി ഗോപി, പത്താം വാർഡ് മെമ്പർ ലയ ചന്ദ്രൻ, പി ടി എ പ്രസിഡൻ്റ് റജി പൂത്തറ, പി ടി എ മുൻ പ്രസിഡൻ്റും ഹൗസിങ് ബോർഡ് ഡയറക്ടറുമായ എസ് ജയപ്രകാശ്, ലിബറോ സ്പോർട്സ് അക്കാദമി ഹെഡ് കോച്ച് ഗോപി , സിനിമ സംവിധായകനും ക്രിക്കറ്റ് താരവുമായ അരുൺ വിശ്വം, ബ്രഹ്മ മംഗലം ഹൈസ്കൂൾ കിയികാധ്യാപകനായ വിഷ്ണു. സാർ, ബ്രൗളേഴ്സ് അക്കാദമി ഹെഡ് കോച്ച് ഉമേഷ് എൻ കെ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു . ക്രിക്കറ്റിലെ നവപ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന കോച്ചിങ് ക്യാമ്പിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനിയും പ്രവേശനം നേടി പങ്കെടുക്കാവുന്നതാണ്.
ബ്രൗളേഴ്സ് ക്രിക്കറ്റ് അക്കാദമി സമ്മർ ക്രിക്കറ്റ് കോച്ചിങ്ങ് ക്യാമ്പ് ഏപ്രിൽ 20 വരെ
