തിരുവല്ല: ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷിക ആഘോഷത്തോടനുബന്ധിച്ച് ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ജൂൺ 5ന് പരിസ്ഥിതി ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി 75 കല്പതരു വൃക്ഷതൈകളുടെ നടീൽ കർമ്മവും നടന്ന. പരിസ്ഥിതി ദിനാചരണ സമ്മേളനം രാവിലെ 11ന് രാജയോഗ ധ്യാനകേന്ദ്രത്തിന്റെ മതിൽഭാഗം ഓംശാന്തി ഭവനിൽ നഗരസഭ മുൻ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പരിസ്ഥിതി ദിനാചരണ സന്ദേശം രാജയോഗിനി ബ്രഹ്മാകുമാരി പങ്കജ് ബഹൻ നടത്തി. നഗരസഭാംഗം മിനിപ്രസാദ് അദ്ധ്യക്ഷതയിൽ ജന്മഭൂമി ദിനപത്രം പത്തനംതിട്ട പ്രസാധകൻ കെ.ആർ.പ്രതാപചന്ദ്ര വർമ്മ കല്പതരു വൃക്ഷതൈനടീൽ കർമ്മം നിർവ്വഹിച്ചു. തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ജിജി ജോർജ്, നമോ ടിവി ചീഫ് എഡിറ്റർ . രഞ്ജിത്ത് ഏബ്രഹാം, ബി.വി.വി.എസ്. ജില്ലാ രക്ഷാധികാരി രാധാകൃഷ്ണൻ വേണാട്, തിരുവല്ല ജോയ് ആലുക്കാസ് മാനേജർ ഷെൽട്ടൺ വീ ദാഫേൽ മാധ്യമ പ്രവർത്തകൻ സന്തോഷ് സദാശിവമഠം തുടങ്ങിയവർ പങ്കെടുത്തു.