കൊച്ചി: ബ്രഹ്മപുരം തീ പിടുത്തതിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ മാസ്ക് നിർബന്ധമാക്കി. തീ പിടുത്തതിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ പുക അതിരൂക്ഷമായ സാഹചര്യത്തിലാണ് മാസ്ക് നിർബന്ധമാക്കിയത്. കൊച്ചിയിൽ അതിരൂക്ഷമായ പുകയും ദുർഗന്ധവും അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം മാസ്ക് നിർബന്ധമാക്കിയത്. ജില്ലയിൽ ഇതുവരെ പുകയും ദുർഗന്ധവും മൂലം അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സ തേടിയത് 899 പേരാണ്. തലവേദന, തൊണ്ടവേദന , കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ ജില്ലയിൽ അതീവജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
Advertisements