കൊച്ചി : ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇതുവരെ വിദ്യാർഥികൾക്ക് പരാതിയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാധ്യമങ്ങളാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. പരീക്ഷയ്ക്ക് ശേഷം മാധ്യമപ്രവർത്തകർ തന്നെ വിദ്യാർഥികളോട് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ആരും പരാതിയൊന്നും പറഞ്ഞില്ലെന്നും മന്ത്രി വിശദീകരിച്ചു.
പരീക്ഷ തുടങ്ങുന്നതിനു മുമ്പ് ജില്ല കലക്ടറുമായി വിശദമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന ബോർഡ് നടത്തുന്ന പരീക്ഷ മാറ്റിവെക്കാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി.
ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നാളെ മുതലാണ് പരീക്ഷ തുടങ്ങുന്നത്. അതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർക്കും വിദ്യാഭ്യാസ ഡയറക്ടർക്കും അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.