സ്പോർട്സ് ഡെസ്ക്ക് : മുൻ ബ്രസീല്‍ പരിശീലകൻ ടിറ്റെ ഇനി ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോയുടെ പരിശീലകൻ. 2024 അവസാനം വരെ നീണ്ടുനില്‍ക്കുന്ന കരാറില്‍ അദ്ദേഹം ഒപ്പുവെച്ചു.ആറ് വര്‍ഷത്തോളം ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകൻ ആയിരുന്നു ടിറ്റെ. ടിറ്റെയുടെ കൂടെ ബ്രസീലിയൻ ദേശീയ ടീമില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് പരിശീകരും ഫ്ലെമെംഗോയില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടാകും.
ബ്രസീലില്‍ കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിനു പിന്നാലെ ആയിരുന്നു ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായത്. ഒക്ടോബര്‍ 19 ന് ബ്രസീലിയൻ ചാമ്പ്യൻഷിപ്പ് ഗെയിമില്‍ ക്രൂസെയ്റോയെ നേരിട്ടു കൊണ്ട് അദ്ദേഹം തന്റെ പുതിയ ക്ലബിലെ ജോലി ആരംഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ആഴ്ച ഫ്ലെമെംഗോ അവരുടെ മുൻ കോച്ച് ജോര്‍ജ്ജ് സാമ്ബവോളിയെ പുറത്താക്കിയിരുന്നു. നിലവില്‍ 26 മത്സരങ്ങളില്‍ നിന്ന് 44 പോയിന്റുമായി ബ്രസീലിയൻ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ഫ്ലെമെംഗോ ഉള്ളത്.