കോട്ടയം : ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പനച്ചിക്കാട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ വിജിലൻസിന്റെ പിടിയിലായി. വെറ്റിനറി ഡോക്ടർ ജിഷ കെ.ജെയിംസിനെയാണ് വിജിലൻസ് മധ്യമേഖലാ എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവർ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പരാതിക്കാരന് ബ്ലൂഫിനോഫിലിൽ പൗഡർ പുരട്ടിയ നോട്ട് നൽകി വിടുകയായിരുന്നു. ഡോക്ടർ പണം കൈപ്പറ്റിയതിന് പിന്നാലെ എത്തിയ വിജിലൻസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു. കൈക്കൂലി വാങ്ങിയ ഡോക്ടറെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
Advertisements