കോട്ടയം : 20000 രൂപയും ഒരു കുപ്പി സ്കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്തിലെ അസി.എൻജിനീയർ വിജിലൻസ് പിടിയിലായി. മാഞ്ഞൂർ പഞ്ചായത്തിലെ അസിസ്റ്റൻറ് എൻജിനീയർ അജിത് കുമാർ ഇ . ടിയെയാണ് കോട്ടയം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാഞ്ഞൂർ സ്വദേശിയായ പ്രവാസി മലയാളിയിൽ നിന്നും , ഇയാളുടെ പ്രോജക്ടിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും മദ്യവും പണവും പിടിച്ചെടുത്തു.
Advertisements