മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് യുവതി പുഴയിലേക്കു ചാടിയ സംഭവത്തില്‍ രാത്രി തിരച്ചില്‍ തുടരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പാലത്തില്‍ സംഭവം നടന്നത്.പാലത്തിന്റെ കൈവരിയില്‍ ഇരുന്ന യുവതിയെ കണ്ട ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ “എന്താണ് ഇവിടെ ഇരിക്കുന്നത്” എന്ന് ചോദിച്ചതിന് പിന്നാലെയാണ് അവള് പുഴയിലേക്കു ചാടിയതെന്ന് ഇവര്‍ പോലീസിനോട് മൊഴി നല്കി. യുവതിയുടെ പ്രായം ഏകദേശം 20 വയസ്സുണ്ടാകുമെന്നാണ് വിവരം.ഇതിനിടെ, ഡിപിഒ റോഡിന് സമീപത്ത് നിന്നുള്ള 21കാരിയെ കാണാതായതായി പരാതി ലഭിച്ചതായും മലപ്പുറം പോലീസ് സ്ഥിരീകരിച്ചു. വെള്ള വസ്ത്രം ധരിച്ച യുവതി നടന്നു വരുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ക്യാമറയില്‍ പതിഞ്ഞതായും, സമീപത്തെ പഴക്കച്ചവടക്കാരന് ഒരുപെണ്‍കുട്ടിയെ നടന്നുപോകുന്നത് കണ്ടതായും പറഞ്ഞു.സംഭവസ്ഥലത്ത് മലപ്പുറം അഗ്നിരക്ഷാസേന, സ്കൂബ ഡൈവേഴ്സ്, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും യുവതി പുഴയിൽ ചാടി :തിരച്ചിൽ ശക്തം
