സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ചർമ്മത്തിൽ ശ്രദ്ധ കാണിക്കേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും പുരുഷന്മാർ ചർമ്മത്തിന് വലിയ രീതിയിലുള്ള ശ്രദ്ധ നൽകാറില്ല. ഇത് അവരുടെ ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ഭംഗിയെ നശിപ്പിക്കും. മുഖത്ത് കുഴികൾ, നിറ വ്യത്യാസം, കരിവാളിപ്പ് എന്നീ പ്രശ്നങ്ങൾ എല്ലാം പുരുഷന്മാരും നേരിടാറുണ്ട്. പുരുഷന്മാരും ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിലതുണ്ട്. പ്രായമാകുന്നത് അനുസരിച്ച് മുഖത്ത് ചുളിവുകളും പാടുകളുമൊക്കെ വരാൻ സാധ്യതയുണ്ട്. അതുപോലെ മുഖക്കുരുവും പാടുകളുമൊക്കെ മാറണമെങ്കിൽ കൃത്യമായ ചർമ്മ സംരക്ഷണ എപ്പോഴും നിലനിർത്തണം.
ക്ലെൻസ് ചെയ്യാം
മുഖം വ്യത്തിയായി സൂക്ഷിക്കാൻ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും മുഖം ക്ലെൻസ് ചെയ്യാൻ ശ്രദ്ധിക്കണം. ദിവസവും രണ്ട് നേരം മുഖം വ്യത്തിയായി കഴുകണം ഇത് വളരെ പ്രധാനമാണ്. വീര്യം കുറഞ്ഞ ചർമ്മത്തിന് അനുയോജ്യമായൊരു ക്ലെൻസർ ഇതിനായി ഉപയോഗിക്കാൻ ശ്രമിക്കുക. ചർമ്മത്തിലെ അഴുക്കിനെയും മറ്റും പുറന്തള്ളാനുള്ള നല്ലൊരു മാർഗമാണിത്. സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാൻ ക്ലെൻസിങ്ങ് ഏറെ സഹായിക്കും. പുറത്ത് നിന്നുള്ള അഴുക്കും മറ്റും കളയാൻ സാധിക്കുന്ന നല്ലൊരു ക്ലെൻസർ വാങ്ങാൻ ശ്രദ്ധിക്കുക.
എക്സ്ഫോളിയേറ്റ് ചെയ്യാം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് വളരെ പ്രധാനമാണ്. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും കൂടുതൽ ഭംഗിയാക്കാനും അത് സഹായിക്കാറുണ്ട്. വീര്യം കുറഞ്ഞതും ലൈറ്റായിട്ടുമുള്ള എക്സ്ഫോളിയേറ്ററാണ് എണ്ണമയമുള്ളതും അതുപോലെ മുഖക്കുരുവുള്ള ചർമ്മത്തിനും അനുയോജ്യം.
ഡളായിട്ടുള്ള ചർമ്മത്തെ നേരെയാക്കാൻ ഇത് വളരെയധികം സഹായിക്കും. സുഷിരങ്ങളെ വ്യത്തിയാക്കി ചർമ്മത്തിൻ്റെ ഭംഗി കൂട്ടാൻ എക്സ്ഫോളിയേഷൻ ഏറെ സഹായിക്കാറുണ്ട്. എന്നാൽ സെൻസിറ്റീവ് സ്കിൻ ഉള്ളവർ ആഴ്ചയിൽ ഒരിക്കൽ മാത്രം ചെയ്താൽ മതിയാകും.
സിറം ഉപയോഗിക്കാം
ചർമ്മത്തിൽ സിറം ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് പുരുഷന്മാരും. സ്ത്രീകൾ ചെയ്യുന്ന ടോണിങ്ങ് ഘടകം ചെയ്തില്ലെങ്കിലും പുരുഷന്മാർക്കും സിറം ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. വൈറ്റമിൻ സി പോലെയുള്ള ഏതെങ്കിലും സിമ്പിൾ സിറം ഉപയോഗിച്ചാൽ മതിയാകും. ഡാർക് സ്പോട്ടുകളും അതുപോലെ നിറ വ്യത്യാസവുമൊക്കെ മാറ്റാൻ ഇത് നല്ലതാണ്. തിളക്കം നൽകാനും സിറം സഹായിക്കാറുണ്ട്.
ഐ ക്രീം
മുഖത്ത് പാടുകൾ പോലെ തന്നെ ഭംഗി നശിപ്പിക്കുന്ന മറ്റൊന്നാണ് കണ്ണിനടിയിലെ കറുത്ത പാടുകൾ. കണ്ണിന് വീക്കം അതുപോലെ കറുപ്പ് എന്നീ പ്രശ്നങ്ങളൊക്കെ ആണുങ്ങൾക്ക് സ്വാഭാവികമായി ഉണ്ടാകാറുള്ളതാണ്. ഇത് മാറ്റാൻ നല്ലൊരു ഐക്രീം ഉപയോഗിക്കാൻ ശ്രമിക്കണം. ആൻ്റി ഏജിംഗ് ഗുണങ്ങളുള്ള ഐ ക്രീം വേണം ഉപയോഗിക്കാൻ ഇത് വളരെ പ്രധാനമാണ്.
മോയ്ചറൈസർ പ്രധാനം
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രധാനമാണ് മോയ്ചറൈസർ. ഇത് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിൻ്റെ ജലാംശത്തെ ലോക്ക് ചെയ്യാൻ സാധിക്കും. ക്ലെൻസിങ്ങ്, ഷേവിങ്ങുമൊക്കെ കഴിയുമ്പോൾ ചർമ്മത്തിലെ ജലാംശം നന്നായി നിലനിർത്താൻ മോയ്ചറൈസർ സഹായിക്കാറുണ്ട്. അതുപോലെ പകൽ സമയത്ത് പുറത്ത് പോകുമ്പോൾ നല്ലൊരു സൺസ്ക്രീൻ കൂടി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മം കരിവാളിക്കുന്നത് ഒഴിവാക്കാൻ ഇത് നല്ലതാണ്. ടാനിങ്ങും പിഗ്മൻ്റേഷനുമൊക്കെ മാറ്റാൻ മോയ്ചറൈസർ സഹായിക്കാറുണ്ട്.