ലണ്ടന്‍: ബ്രിട്ടനില്‍ വന്‍ രാഷ്ട്രീയമാറ്റം. ആഭ്യന്തര മന്ത്രി സുവെല്ല ബ്രാവര്‍മാനെ പ്രധാനമന്ത്രി റിഷി സുനാക് പുറത്താക്കി. വമ്ബന്‍ പുനസംഘടനയാണ് നടക്കുന്നത്. സര്‍വ മേഖലയിലും മാറ്റം വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്ത വിധത്തെ സുവെല്ല വിമര്‍ശിച്ചിരുന്നു. ഇതാണ് അവരുടെ മന്ത്രിസ്ഥാനം തെറിക്കാന്‍ കാരണമായത്. അതേസമയം സുവെല്ലയുടെ പരാമര്‍ശം വിവാദമായതോടെ പ്രതിപക്ഷ എംപിമാരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളും രൂക്ഷമായി സുനാകിനെ വിമര്‍ശിച്ചിരുന്നു. ഇവരെ പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. പ്രധാനമന്ത്രിയുടെ ആവശ്യം സുവെല്ല അംഗീകരിക്കുകയായിരുന്നു. വിദേശ കാര്യ സെക്രട്ടറി ജെയിംസ് ക്ലവര്‍ലി പുതിയ ആഭ്യന്തര മന്ത്രിയായിരിക്കുകയാണ്. നേരത്തെ തന്നെ ക്ലവര്‍ലിക്കാണ് മന്ത്രിയാവാന്‍ അവസരമുണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മന്ത്രിസഭ അഴിച്ചുപണി സുനാക് ആരംഭിച്ചിരിക്കുന്നത്. ബ്രിട്ടനിലെ വമ്ബന്‍ തിരിച്ചുവരവുകളിലൊന്ന് നടന്നിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ക്യാബിനറ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. വളരെ അമ്ബരപ്പിക്കുന്ന തീരുമാനമാണിത്. വിദേശ കാര്യ സെക്രട്ടറിയായി കാമറൂണിനെ നിയമിച്ചിരിക്കുകയാണ്. ഇത് ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനമാണ്. 2010 മുതല്‍ 2016 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് കാമറൂണ്‍. ബ്രെക്‌സിറ്റ് വോട്ടെടുപ്പിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. നേരത്തെ തന്നെ സുവെല്ല ബ്രാവര്‍മാരും സുനാകും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. സുനാകിനെ ധിക്കരിച്ച് സുവെല്ല നേരത്തെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പോലീസ് പ്രതിഷേധങ്ങളെ വ്യത്യസ്ത രീതിയിലാണ് നേരിടുന്നതെന്നും, ഇരട്ടത്താപ്പ് ഇതിലുണ്ടെന്നും സുവെല്ല ആരോപിച്ചിരുന്നു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ഉന്നയിച്ച അതേ ആരോപണമായിരുന്നു ഇത്. പലസ്തീന്‍ അനുകൂല റാലിയെ പോലീസ് നേരിട്ട രീതിയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് ആരോപണമുണ്ട്. 140ഓളം ആളുകള്‍ അറസ്റ്റിലായിരുന്നു. തീവ്ര വലതുപക്ഷ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. മൂന്ന് ലക്ഷത്തോളം വരുന്ന പലസ്തീന്‍ അനുകൂലവാദികള്‍ പ്രതിഷേധത്തിനുണ്ടായിരുന്നു. അതേസമയം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാത്ത മന്ത്രിമാരെ മുഴുവന്‍ മാറ്റും. പകരം സഖ്യകക്ഷികളില്‍ നിന്നുള്ള മന്ത്രിയാക്കാനാണ് സുനാക്കിന്റെ നീക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം സുവേല വലതുപക്ഷ നേതാവാണ്. പക്ഷേ രണ്ട് വിഭാഗങ്ങള്‍ക്കും പ്രതിഷേധം നടത്താന്‍ അനുമതി നല്‍കി ഇവര്‍ പ്രശ്‌നം വഷളാക്കിയെന്നാണ് പരാതി. 2021ല്‍ വലിയൊരു അഴിമതി ആരോപണത്തില്‍ വീണതോടെ കാമറൂണിന്റെ ഭാവി അവസാനിച്ചു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയിരുന്നു. ഗ്രീന്‍സില്‍ ക്യാപിറ്റലുമായി ചേര്‍ത്തുള്ള ഈ വിവാദം കാമറൂണിന്റെ പ്രതിച്ഛായയെ നശിപ്പിച്ചിരുന്നു. ഹൗസ് ഓഫ് ലോര്‍ഡ്‌സ്, പാര്‍ലമെന്റ് അപ്പര്‍ ചേംബറിന്റെയും ഭാഗമായിരിക്കും ഇനി കാമറൂണ്‍. ഈ പദവി താന്‍ അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്നും, ബ്രിട്ടന്‍ അന്താരാഷ്ട്ര വെല്ലുവിളി നേരിടുന്ന സമയമാണെന്നും അദ്ദേഹം പറഞ്ഞു.