പിണവൂര്‍ക്കുടി ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ ബി.എസ് .എന്‍ .എല്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തി

കൊച്ചി: ബിഎസ്എന്‍എലിന്റെ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമായ എഫ്ടിടിഎച്ച് പിണവൂര്‍കുടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പിണവൂര്‍കുടി മുക്ക്, ആനന്ദന്‍കുടി, വെളിയത്തുപറമ്പ് എന്നീ പ്രദേശങ്ങളിലെ 350തോളം വരുന്ന അന്തേവാസികള്‍ക്ക് ഇതോടെ 300 എംബിപിഎസ് വരെ വേഗത ലഭ്യമാകുന്ന അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും കൂടാതെ പരിധിയില്ലാതെ ഇന്ത്യയില്‍ എവിടെക്കും വിളിക്കാവുന്ന വോയിസ് സംവിധാനവും ലഭ്യമാകും.

Advertisements

കുട്ടമ്പുഴയില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെ ഉള്ള പിണവൂര്‍കുടിയിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എത്തിച്ചാണ് ഈ കണക്ഷന്‍ നല്‍കുന്നത്. ശ്രീ ആന്റണി ജോണ്‍ എംഎല്‍എ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ശ്രീ. സി. വി. വിനോദുമായി വാട്സ്ആപ്പില്‍ സംസാരിച്ചുകൊണ്ട് സേവനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങില്‍ ബിഎസ്എന്‍എല്‍ എറണാകുളം ബിസിനസ് മേഖല പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ.കെ. ഫ്രാന്‍സിസ് ജേക്കബ് , കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ ജില്ല പഞ്ചായത്തു മെമ്പര്‍ ശ്രീ കെ കെ ഡാനി , ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ ശ്രീ കെ കെ ഗോപി , വാര്‍ഡ് മെമ്പര്‍ ശ്രീ ബിനീഷ് എന്നിവര്‍ പങ്കെടുത്തു. എറണാകുളം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ കൂട്ടായ്മയാണ് ഇതിനുള്ള സാമ്പത്തിക സഹായം സ്‌പോണ്‍സര്‍ ചെയ്തത്. കുട്ടമ്പുഴയിലെ പ്രാദേശിക കേബിള്‍ ടീവി ദാതാവായ സിറ്റി കേബിള്‍ ആണ് ലോക്കല്‍ ഫൈബര്‍ ശൃംഖല ഒരുക്കുന്നത്.

Hot Topics

Related Articles