കോഴിക്കോട്: പോത്തുകളുടെ ആക്രമണത്തില്‍ കോഴിക്കോട് ബീച്ചിലെത്തിയ ആറ് വയസ്സുകാരിക്ക് പരിക്കേറ്റു. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസര്‍ അറാഫത്തിന്‍റെ മകള്‍ ഇസ മെഹക്കിനാണ് (6) പരിക്കേറ്റത്.
Advertisements
ഇന്നലെ രാത്രി എട്ടോടെ ബീച്ചിലെ ഓപ്പണ്‍ സ്റ്റേജിന് സമീപത്തായാണ് സന്ദര്‍ശകരെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് പോത്തുകള്‍ പെട്ടെന്ന് ആളുകള്‍ക്കിടയിലേക്ക് എത്തുകയായിരുന്നു. ഇതില്‍ ഒരു പോത്ത് കടലില്‍ കുളിച്ച് കരയിലേക്ക് കയറിയ കുട്ടികള്‍ക്കിടയിലേക്ക് ചെന്ന് ആക്രമിച്ചു.
ഇസയുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്. കുത്തേറ്റ് നിലത്തുവീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടുകയായിരുന്നു. മറ്റ് കുട്ടികളെയും ആക്രമിക്കാൻ ഒരുങ്ങിയപ്പോള്‍ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന് ബഹളമുണ്ടാക്കി പോത്തുകളെ ഓടിച്ചു.