ബഫർസോൺ വിധിക്കെതിരെ കേരളാ കോൺഗ്രസ് (എം) സുപ്രീംകോടതിയിൽ കക്ഷി ചേരും : ജോസ്‌ കെ. മാണി എം.പി

ചെറുതോണി : വനം-വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും ഒരു കിലോമീറ്റർ വരെ ചുറ്റളവ് ബഫർസോണായി പ്രഖ്യപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേസിൽ കക്ഷിചേരുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭ വിളിച്ചു ചേർക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോടും, കേന്ദ്രം ഇക്കാര്യത്തിൽ കർഷകർക്കനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

Advertisements

സുപ്രീംകോടതി വിധി നടപ്പിലായാൽ കേരളത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതം പ്രവചനാതീതമാണ്. സംസ്ഥാനത്തിൻറെ 29.65% വന പ്രദേശമാണ്. ബഫർസോൺ മേഖലയിൽ ഉൾപ്പെടാവുന്ന 4 ലക്ഷം ഏക്കർ പ്രദേശത്ത് നിർമ്മാണത്തിന് വിലക്കുണ്ടായാൽ ജനജീവിതം അസാധ്യമാകും. കേരളത്തിൽ 16 വന്യജീവി സങ്കേതങ്ങളും 5 ദേശീയ ഉദ്യാനങ്ങളും രണ്ട് കടുവാ സങ്കേതവുമാണ് ഉള്ളത്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി വനാതിർത്തിയിൽ മാത്രം ഒതുങ്ങത്തക്കവിധം ബഫർസോൺ നിശ്ചയിക്കണമെന്ന നിലപാടാണ് കേരളാ കോൺഗ്രസ് (എം) സ്വീകരിച്ചിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർഷകർക്കുണ്ടാകുന്ന ഈ ദുരിതങ്ങൾ സംബന്ധിച്ച് സെൻട്രൽ എംപവേർഡ് കമ്മിറ്റി മുമ്പാകെ നേരിൽകണ്ട് നിവേദനം നൽകുമെന്നും ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണമെന്നും ഇടുക്കിയിൽ നടന്ന കർഷക സംഗമത്തിൽ ജോസ് കെ. മാണി എം.പി പറഞ്ഞു.
പാർലമെൻററി പാർട്ടി ലീഡർ റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എം.എൽ.എ മാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, തോമസ് ജോസഫ് എക്‌സ് എം.എൽ.എ പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ,്,പാർട്ടി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ, ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ ആൻറണി, കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട്, അഗസ്റ്റിൻ വട്ടക്കുന്നേൽ രാരിച്ചൻ നീർണാംകുന്നേൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles