സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റ്; ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കളക്ടറേറ്റ് മാർച്ച് ഫെബ്രുവരി ഏഴ് ചൊവ്വാഴ്ച രാവിലെ പത്തിന്

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് ജില്ലാ കമ്മിറ്റി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഏഴ് ചൊവ്വാഴ്ച രാവിലെ പത്തിന് ജില്ലാ കളക്ടറേറ്റിലേയ്ക്കു പ്രതിഷേധ മാർച്ച് നടത്തും. സംസ്ഥാന യുഡിഎഫ് കൺവീനർ എം.എം ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്യും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് മാർച്ചിലും തുടർന്ന് നടക്കുന്ന ധർണയിലും അധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചിലും ധർണയിലും അണിനിരക്കും.

Advertisements

Hot Topics

Related Articles