കോട്ടയം: ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഏറ്റുമാനൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബാങ്കുകൾ അതിരു വിടുന്നോ? എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടക്കും. സെമിനാറിൽ സംഘടനകളായ ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, സ്മാൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ, കിഫ്ബി കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ, ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ, എം എസ് എം ഇ ബോറവേഴ്‌സ് അസോസിയേഷൻ, തുടങ്ങിയ സംഘടനകൾ പങ്കെടുക്കും.
സാധാരണക്കാരെ ചൂഷണം ചെയ്യാൻ പരസ്പരം മത്സരിക്കുന്ന ബാങ്കുകൾക്കെതിരെ മുന്നിട്ടിറങ്ങുകയാണെന്ന് സംഘടനകൾ പറയുന്നു. ലോണെടുക്കുന്നവരുടെ നിയമപരമായ അവകാശങ്ങളെ പോലും അവഗണിച്ച് , സാധാരണക്കാരായ ബിസിനസുകാരെ വൻ കടക്കെണിയിലാക്കുന്ന ഒരു സമീപനമാണ് കേരളത്തിലെ പല ബാങ്കുകളും സ്വീകരിച്ചു പോകുന്നത്. ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഏറ്റുമാനൂർ സെൻട്രൽ ചെയർമാൻ ഷാജി ജോസഫ് ഇലവത്തിലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ അഡ്വ.കെഫ്രാൻസിസ് ജോർജ് എം.പി മുഖ്യാഥിതി ആയിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ സംഘടനകളായ ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സ്റ്റേറ്റ് ചെയർമാൻ ജോൺസൺ കെ.എ. മുൻ സ്റ്റേറ്റ് ചെയർമാൻ സുരേഷ് പൊറ്റക്കാട്, കേരള സ്റ്റേറ്റ് സ്‌മോൾ സ്‌കേൽ ഇൻസ്ട്രീസ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് കെ ദിലീപ് കുമാർ , കിഫ്ബി കോൺട്രാക്ടേഴ്‌സ് അസ്സോസ്സിയേഷൻ സെക്രട്ടറി പോൾ ടി മാത്യു , ഗവർമെന്റ് കോൺട്രാക്ടേഴ്‌സ് അസ്സോസിയേഷൻ പ്രസിഡണ്ട് വർഗീസ് കണ്ണമ്പള്ളി, എം എസ് എം ഇ ബോറവേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് ജോഷ് ലോറൻസ്, പ്രോഗ്രാം കോർഡിനേറ്റർ എബി. എം. പൊന്നാട്ട്, എന്നി നേതാക്കളും പങ്കു ചേരുന്നു.