എംസി റോഡിൽ ഏറ്റുമാനൂരിൽ തെള്ളകത്ത് വീണ്ടും വാഹനാപകടം; സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്; അപകടം ഇന്നലെ ബുള്ളറ്റ് ഇടിച്ച് യുവാവ് മരിച്ച അതേ സ്ഥലത്ത്

കോട്ടയം: എംസി റോഡിൽ ഏറ്റുമാനൂരിൽ വീണ്ടും വാഹനാപകടം. ഇന്നലെ ബുള്ളറ്റ് അപകടത്തിൽ യുവാവ് മരിച്ച അതേ സ്ഥലത്ത് തന്നെ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റയാളുടെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുന്നയ്ക്കാ എന്ന സ്വകാര്യ ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.

Advertisements

ഇന്നലെ വൈകിട്ട് ആറരയോടെ ഏറ്റുമാനൂർ തെള്ളകത്ത് ഇതേ സ്ഥലത്ത് മറ്റൊരു വാഹനാപകടം ഉണ്ടായിരുന്നു. ഈ അപകടത്തിൽ ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇടുക്കി കോടികുളം വാഴപ്പറമ്പിൽ വി.ഒ മാത്യുവിന്റെ മകൻ അരുൺ മാത്യു(26)വാണ് മരിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ ഇതേ സ്ഥലത്ത് തന്നെ മറ്റൊരു അപകടം ഉണ്ടായിരിക്കുന്നത്. ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി.

Hot Topics

Related Articles