തൃക്കാക്കരയിൽ ഓടുന്ന ബസിന്റെ തുറന്നുപോയ ഡോറിലൂടെ തെറിച്ചു വീണ് വിദ്യാർഥിയ്ക്ക് ഗുരുതരപരിക്ക്

കൊച്ചി :ഓട്ടത്തിനിടയിൽ ബസിൻ്റെ തുറന്ന് പോയ ഡോറിലൂടെ റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Advertisements

തൃക്കാക്കര ഭാരത മാതാ കോളേജിലെ വിദ്യാര്‍ത്ഥി വിഷ്ണുവാണ് അപകടത്തില്‍ പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉളിയന്നൂർ സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ വിഷ്ണുവിനാണ് പരിക്കേറ്റത്.
ദേശീയപാതയിൽ ആലുവ കമ്പനി പടിക്കടുത്ത് വച്ചാണ് സംഭവം.

കമ്പനി പടി ബസ് സ്റ്റോപ്പിൽ നിന്ന് തൃപ്പൂണിത്തുറ ബസിൽ കയറി ബസ് 200 മീറ്റർ പിന്നിടുമ്പോഴാണ് അപകടം സംഭവിച്ചത്. തുറന്ന് പോയ ഡോറിലൂടെ ബസിൻ്റെ ചവിട്ട് പടിയിൽ നിന്ന വിദ്യാർത്ഥി റോഡിലേക്ക് വീഴുകയായിരുന്നു.

ചവിട്ട് പടിയിൽ നിന്ന മറ്റുള്ളവർക്ക് കമ്പിയിൽ പിടി കിട്ടിയതിനാൽ വീഴാതെ രക്ഷപ്പെട്ടു.ഉടൻ ആശുപത്രിയിലെത്തിച്ചു. തുടർന്ന് അതിതീവ്രവിഭാഗത്തിലേക്ക് മാറ്റി.

Hot Topics

Related Articles