കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും പിന്നോട്ടുരുണ്ട കെഎസ്ആർടിസി ബസ് കോട്ടയം പ്രസ് ക്ലബ്ബിൻറെ മതിൽ തകർത്തു : അപകടം ഇന്ന് പുലർച്ചെ

കോട്ടയം : കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും പിന്നോട്ടുരുണ്ട ബസ് കോട്ടയം പ്രസ് ക്ലബ്ബിൻറെ മതിൽ തകർത്തു. ഇന്ന് രാവിലെയാണ് കോട്ടയം നഗര മധ്യത്തിൽ അപകടമുണ്ടായത്. ബസ് സ്റ്റാൻഡിൽ എത്തി പാർക്ക് ചെയ്തിരുന്ന ബസ് സ്റ്റാൻഡിനുള്ളിൽ നിന്നും പിന്നോട്ട് ഉരുണ്ടു വരികയായിരുന്നു. നിയന്ത്രണം നഷ്ടമായ ബസിന്റെ പിൻഭാഗം പ്രസ് ക്ലബ്ബിൻറെ ഗേറ്റും മതിലും തകർത്താണോ അകത്തേക്ക് കടന്നത്. ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഈ സമയം ഓട്ടോറിക്ഷകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. റോഡിലൂടെ വാഹനങ്ങൾ കടന്നു വരാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

Advertisements

Hot Topics

Related Articles