നികുതി വെട്ടിച്ച് സർവീസ് നടത്തിയ അന്തർ സംസ്ഥാന ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു : പിഴയായി മൂന്നുലക്ഷം രൂപ ഈടാക്കി: നടപടിയെടുത്തത് കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഉദ്യോഗസ്ഥർ

കോട്ടയം : നികുതി വെട്ടിച്ച് സർവീസ് നടത്തിയ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസ്സാണ് പിടികൂടിയത്. 3.01 ലക്ഷം രൂപ പിഴയായി ഈടാക്കി. കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബസ് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത ബസ് ദിവസവും കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്നു.

Advertisements

ഇത്തരത്തിൽ സർവീസ് നടത്തുന്നതിന് മൂന്നുമാസത്തെ നികുതി മുൻകൂറായി അടയ്ക്കണം എന്നാണ് ചട്ടം. എന്നാൽ ഇത് ലംഘിച്ച ടൂറിസ്റ്റ് ബസ് ദിവസവും സർവീസ് നടത്തുകയും യാത്രക്കാരെയുമായി പോവുകയുമായിരുന്നു. ബസ്സിന്റെ അനധികൃത സർവീസ് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കോട്ടയം എൻഫോഴ്സ്മെൻ്റ് ആർടിഒ സി ശ്യാമിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളമായി ബസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് ബസ് കസ്റ്റഡിയിലെടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീശൻ , ഡ്രൈവർ മനോജ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Hot Topics

Related Articles