കോട്ടയം : ബിസിനസിൽ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ച് കുഴിമറ്റം സ്വദേശിയുടെ 17 ലക്ഷം തട്ടിയ കേസിൽ പാലക്കാട് എറണാകുളം വയനാട് സ്വദേശികൾ പിടിയിൽ. പാലക്കാട് ആര്യമ്പാവ് മഠത്തിൽ വീട്ടിൽ ബിജു പോൾ (54) , എറണാകുളം കുമ്പളങ്ങി ചെട്ടിപ്പറമ്പിൽ വീട്ടിൽ വിനു സി വി ( 47) , വയനാട് പുൽപ്പള്ളി മഠത്തിൽ വീട്ടിൽ ലിജോ ജോൺ (45) എന്നിവരെയാണ് ചിങ്ങവനം പൊലീസ് സംഘം പിടികൂടിയത്. കുഴിമറ്റം സ്വദേശിയായ ശ്രീകുമാറിനെ നഴ്സറി ബിസിനസ്സിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 17 ലക്ഷം രൂപ തട്ടിച്ച കേസിലാണ് പ്രതികളെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
Advertisements