കോട്ടയം : ഏറ്റുമാനൂർ റൂട്ടിൽ ആളെ കൊല്ലുന്ന സ്വകാര്യ ബസുകളുടെ അമിത വേഗത്തിന് എതിരെ പ്രതിഷേധവുമായി സി.പി.എം. മരണക്കെണിയാകുന്ന സ്വകാര്യ ബസുകളുടെ അമിത വേഗം അവസാനിപ്പിക്കുക , അമിത വേഗത്തിൽ പായുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദാക്കുക , ജീവനക്കാരുടെ ലൈസൻസ് റദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടക്കുന്നത്. മെയ് 30 ന് രാവിലെ പത്തിന് നടക്കുന്ന ധർണ സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.
Advertisements